ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ എസ് ഐ ടിക്ക് മേൽ സംസ്ഥാന സർക്കാരിൻ്റെ സമ്മർദ്ദം ശക്തമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാനായില്ല. തുടർ നടപടികൾ സർക്കാർ വിലക്കുന്നു.
ഹൈക്കോടതി നിരീക്ഷണം ഉണ്ടായിട്ടും എസ് ഐ ടിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുന്നില്ല. സമ്മർദ്ദം ചെലുത്തി അന്വേഷണം മരവിപ്പിക്കാനാണ് ശ്രമം. പിണറായിക്കൊപ്പം പോറ്റി നിൽക്കുന്ന ഫോട്ടോയെക്കുറിച്ചും അന്വേഷിക്കണം.
പ്രധാനമന്ത്രി കേരളത്തിൽ വന്നത് വർഗീയ വിഷം ചീറ്റാൻ. വികസന പ്രഖ്യാപനം നടത്തുമെന്നാണ് പറഞ്ഞത്. പ്രാസം ഒപ്പിച്ച് വർഗീയത പറഞ്ഞിട്ട് കാര്യമില്ല.
അഹമ്മദാബാദ് കോർപ്പറേഷൻ പോലെ കേരളം ആകുമെന്നാണ് പറയുന്നത്. കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാത്തതുകൊണ്ടാണെന്നും കെ സി വേണുഗോപാൽ.














































































