ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരില്‍ 2026 ജനുവരി രണ്ടിന് നെറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയതിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ 'സുവര്‍ണ കേരളം' ലോട്ടറി ടിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബിജെപിയും രംഗത്തു വന്നു. ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിശ്വാസികളെ അധിക്ഷേപിച്ചിരിക്കുകയാണെന്നുമാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
എന്നാല്‍ ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ചിത്രമാണിതെന്നാണ് ലോട്ടറി വകുപ്പ് അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.














































































