കോട്ടയം: മെഡിക്കൽ വിദ്യാർത്ഥി മണിപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ എംഎസ് വിദ്യാർത്ഥി, കോട്ടയം ആർപ്പൂക്കര ഏറത്ത് അദ്വൈതം വീട്ടിൽ ഡോ. എ.ആർ. സൂര്യനാരായണൻ (26) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. മണിപ്പാൽ മെഡിക്കൽ കോളേജ് റോഡിൽ വച്ച് സൂര്യനാരായണൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിങ് ഡയറക്ടറും, സിഇഒയുമായ എ.എസ്. രാജീവിൻ്റെയും,
ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജർ & സോണൽ മാനേജർ - (പൂനെ) ടി.എം മിനിയുടെയും മകനാണ്. സഹോദരൻ: എ.ആർ. സുദർശനൻ (എംബിബിഎസ് വിദ്യാർത്ഥി, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്). സൂര്യയുടെ സംസ്ക്കാരം നാളെ (ഞായർ) ഉച്ചയ്ക്ക് രണ്ടിന് ആർപ്പൂക്കരയിലെ വീട്ടുവളപ്പിൽ നടക്കും.