കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിൽ കേരളത്തിൽ നടന്ന വിവാഹത്തിന് പുതിയ കുരുക്ക് സൃഷ്ടിച്ച മധ്യപ്രദേശ് സർക്കാരിനെതിരെ ഇരുവരും രംഗത്ത്.
തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഇരുവരും രംഗത്തെത്തി.
കേരളത്തിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നതായി അവർ ഇരുവരും പറഞ്ഞു.
ഇരുവരുടെയും ആധാർ കാർഡുകൾ മാധ്യമങ്ങൾക്ക് മുന്നിൽ തെളിവായി ഉയർത്തി കാട്ടുകയും തങ്ങൾക്ക് പ്രായപൂർത്തി ആയതായും നിയമ പ്രകാരം വിവാഹം കഴിക്കാമെന്നും അവർ പറഞ്ഞു.
ഷൂട്ടിങ്ങിനിടെ തൻ്റെ ആദ്യചിത്രത്തിൻ്റെ സംവിധായകൻ തന്നെ മൂന്ന് വട്ടം സമ്മതമില്ലാതെ സ്പർശിക്കാൻ ശ്രമിച്ചുവെന്നും അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും മോണാലിസ പറഞ്ഞു.
ഒരിക്കൽ ചെരുപ്പ് ഉപയോഗിച്ച് ഡയറക്ടറെ അടിക്കുകയും ചെയ്തു. അന്ന് തൻ്റെ മാതാപിതാക്കൾ പരാതിപ്പെടുന്നതിന് തടസം നിന്നുവെന്നും ഇന്ന് തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്ക് പിന്നിൽ ഡയറക്ടർ ആണെന്നും ഇരുവരും പറഞ്ഞു. അതുകൊണ്ടാണ് താൻ നേരിട്ട ദുരനുഭവം മാധ്യമങ്ങൾക്ക് മുന്നിൽ വിവരിക്കുന്നത്.
ഈ രാജ്യത്ത് ഹിന്ദുവും മുസ്ലിമും സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും ആദ്യത്തെ സംഭവം അല്ലെന്നും മോണാലിസ പറഞ്ഞു. എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ എന്ന് മോണാലിസയുടെ ഭർത്താവ് പറഞ്ഞു.














































































