തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത്കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. 'സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.തൊഴിൽ വകുപ്പുമായി ചേർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ താമസിക്കുന്ന ഇടങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.വ്യാജ ഹെൽത്ത് കാർഡ് നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാജമായി ഹെൽത്ത് കാർഡ് ഉണ്ടാക്കി നൽകിയാൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉൾപ്പടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കും.
