ഈ കഴിഞ്ഞ ദിവസം എറണാകുളം വൈറ്റിലയിൽ ഉണ്ടായ സംഭവത്തെ തുടർന്ന് റോഡുകളിലും മറ്റും സിനിമ ചിത്രീകരണം നടത്തുന്ന തടയുമെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളം സിനിമ ടെക്നീഷ്യൻസ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി .
കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട സിനിമാമേഖലയിലെ ഒട്ടേറെ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും. പ്രതീക്ഷയോടെയാണ് സിനിമാ മേഖല ഇപ്പോൾ തിരിച്ചു വരുന്ന സാഹചര്യത്തിൽ ചില വ്യക്തിപരമായ എതിർപ്പുകളുടെ പേരിൽ സിനിമാപ്രവർത്തകർ ഒന്നാകെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണത പ്രതിഷേധാർഹമാണെന്ന് സംഘടനയുടെ അംഗങ്ങൾ അറിയിച്ചു.