ഇരിങ്ങലക്കുട: ഇന്നലെ രാത്രി അന്തരിച്ച പ്രശസ്ത നടൻ ഇന്നസെന്റിൻ്റെ സംസ്കാരം നാളെ നടക്കും. മൃതദേഹം ഇന്ന് രാവിലെ എട്ടു മുതല്‍ 11 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. ശേഷം അദ്ദേഹത്തിന്റെ വീടായ 'പാര്‍പ്പിട'ത്തിലെത്തിക്കും.
ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്കരിക്കും.