ക്രിസ്മസ് ആഘോഷത്തിനിടെ പുത്തൻതോപ്പിൽ കടലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറക്കൽ ഷൈൻ നിവാസിലെ ശ്രേയസ്(17), കണിയാപുരം മുസ്താൻമുക്ക് വെട്ടാട്ടുവിള വീട്ടിൽ സാജിദ്(19), എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ച് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് മൃതദേഹം കണ്ടെത്താനായത്. പോലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
