കൊച്ചി: പിറവം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു കുര്‍ബാന നടത്താമെന്നു ഹൈക്കോടതി. ഞായറാഴ്ച രാവിലെ ഏഴു മണിക്ക് കുര്‍ബാന നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. വിധി നടപ്പാക്കാന്‍ അനുവദിക്കാതെ പള്ളിയില്‍ ഉപരോധം സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ല. എന്നാല്‍, പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്കി.
കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പള്ളി കലക്റ്ററുടെ നിയന്ത്രണത്തില്‍ തുടരും. ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കളക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കളക്ടര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ഓര്‍ത്തഡോക്സ് വൈദികന് സ്കറിയ വട്ടക്കാട്ടിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കാനാണ് ഓര്‍ത്തഡോക്സ് സഭയുടെ തീരുമാനം. ഇന്നലെ രാവിലെ കോടതി വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനും പോലിസിനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ നാടകീയ രംഗങ്ങളാണ് പള്ളിയില്‍ അരങ്ങേറിയത്.