15-ാം കേരള നിയമസഭയുടെ 7-ാമത് സമ്മേളനം ഇന്നു തുടങ്ങും.ഈ മാസം 15 വരെ 9 ദിവസം സഭ സമ്മേളിക്കും.സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്ന ബിൽ ഗവൺമെന്റ് സഭയിൽ അവതരിപ്പിക്കും.വിഴിഞ്ഞം സമരം, തിരുവനന്തപുരം കോർപറേഷനിലെ കത്ത്‌വിവാദം,കോഴിക്കോട് കോർപറേഷനിലെ നിക്ഷേപ തുക ബാങ്കിൽ നിന്നും നഷ്ടമായ പ്രശ്നം തുടങ്ങിയ നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും.സിൽവർ ലൈൻ സംബന്ധിച്ചും ചർച്ചകൾ നടന്നേക്കും.എ എൻ ഷംസീർ സ്‌പീക്കർ ആയതിനു ശേഷം ചേരുന്ന ആദ്യ നിയമസഭാ സമ്മേളനം ആണ് ഇത്.
