കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ ഫാമുകളിൽ വളർത്തുന്ന താറാവുകളിലും കോഴികളിലും ആണ് പക്ഷിപ്പനി കണ്ടെത്തിയത്. രോഗം വ്യാപിക്കാതിരിക്കാൻ പക്ഷികളെ ദയാവധം ചെയ്തു സംസ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. കൂടുതൽ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിക്കാതിരിക്കാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുന്നുണ്ട്. സമീപപ്രദേശങ്ങളിലെ കർഷകർക്ക് ജാഗ്രത നിർദ്ദേശവും നൽകി.