കുതിരാൻ രണ്ടാം തുരങ്കം സിസംബറിൽ തുറക്കാനാകുമെന്ന് കെ എം സി നിർമ്മാണക്കമ്പനി.
എഴുപതു ശതമാനം പണി കൾ കഴിഞ്ഞു.
24 മണിക്കൂറും നൂറിൽ പരം തൊഴിലാളികളുമായി നിർമ്മാണം പുരോഗമിക്കുകയാണ്.
തൃശ്ശൂർ പാലക്കാട് ദേശീയപാതയിലെ കുതിരാൻ മല തുരന്നാണ് രണ്ടു തുരങ്കങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അതിൽ ഒന്ന് ജൂലൈ 31ന് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.
ഡിസംബറോടെ രണ്ടാം തുരങ്കവും തുറക്കാനായാൽ, ആറുവരി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഇല്ലാതാകും.