കർണാടകയിലെ വിജയനഗരയിൽ വാട്‌സാപ്പ് ഗ്രൂപ്പ് വഴി 12കാരിയെ വിൽപനയ്ക്ക് വച്ച സെക്സ് മാഫിയാ സംഘം പിടിയിൽ. ഋതുമതിയായ ഉടൻ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മാനസിക രോഗം ഇല്ലാതാക്കുമെന്ന് പ്രചരിപ്പിച്ചാണ് കുഞ്ഞിനെ വിൽപനയ്ക്ക് വച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഒരു സന്നദ്ധ സംഘടന നടത്തിയ ഇടപെടലിന് പിന്നാലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരൂ സ്വദേശികളായ ശോഭാ , തുളസി കുമാർ എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയെ ചൈൽഡ് ഹോമിലേക്ക് മാറ്റി.