കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെഎം മാണിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കെഎം മാണി ചികിത്സയിലാണ്. ഒരാഴ്ചയിലേറെയായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് കെഎം മാണിയെ ചികിത്സിക്കുന്നത്. അതിനിടെ കെഎം മാണിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കിയിട്ടുണ്ട്.
കെഎം മാണിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കുന്നു. കെഎം മാണിയുടെ നാഡി മിടിപ്പും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലാണ്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടായിരുന്നു. ഇതാണ് ആരോഗ്യനില വഷളാക്കിയത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.