കൊച്ചി: മലയാളം ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫ റ്റി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദ് പിടിയിൽ.
എൻഐഎയാണ് പ്രതിയെ കണ്ണൂരിൽ നിന്നും പിടികൂടിയത്.സവാദിനെ കൊച്ചിയിൽ എത്തിച്ചു ചോദ്യം ചെയ്യൽ ആരംഭിച്ചു.ഇന്ന് വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കും
കഴിഞ്ഞ 13 വർഷമായി സവാദ് ഒളിവിൽ ആയിരുന്നു