ഇന്ത്യയുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്റെ അന്ത്യം 86–ാം വയസില്‍ മുംബൈ ആശുപത്രിയില്‍. രാജ്യത്ത് കാര്‍ നിര്‍മാണത്തില്‍ വിപ്ലവം സൃഷ്ടിച്ച വ്യവസായിയാണ് വിടവാങ്ങിയത്. നവല്‍ ടാറ്റയുടെ മകനായി 1937 ഡിസംബര്‍ 28ന് മുംബൈയില്‍ ജനനം. 1961ല്‍ ജംഷഡ്പൂരിലെ ടാറ്റ സ്റ്റീൽ ലിമിറ്റഡിൽ ജോലിക്കാരനായിയാണ് തുടക്കം . പല ചുമതലകള്‍ താണ്ടി 1991ലാണ് ടാറ്റ കമ്പനിയുടെ ചെയര്‍മാനാകുന്നത്.
- 1937 ഡിസംബർ 28 - മുംബൈയിൽ ജനനം.
- 1962 അമേരിക്കയിലെ കോർണൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ആർക്കിട്ടെക്ചറിൽ ബി.എസ്. സി ബിരുദം.
- 1962 ടാറ്റാ ഗ്രൂപ്പിൽ ചേരുന്നു.
- 1971 നാഷണൽ റേഡിയോ ആൻഡ് എലെക്ട്രോണിക്സ് കമ്പനിയുടെ (നെൽകൊ) ഡയരക്ടർ ആകുന്നു.
- 1974 ടാറ്റാ സൺസിൽ ഡയരക്ടർ ആകുന്നു.
- 1975 ഹാർവാർഡ് ബിസിനസ്സ് സ്കൂളിൽ മനേജ്മെന്റ് പഠനം പൂർത്തിയാകുന്നു.
- 1977 എമ്പ്രെസ്സ് മില്ലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
- 1981 ടാറ്റാ ഇൻഡസ്റ്റ്രീസിന്റെ ചെയർമാനാകുന്നു.
- 1991 ജെ. ആർ. ഡി ടാറ്റയിൽ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നു.