ഒരു വര്‍ഷവും ഒമ്പത് മാസവും അടഞ്ഞുകിടന്ന കോട്ടയം ടെക്സ്റ്റൈല്‍സ് ഇന്നലെ രാവിലെ എട്ടിന് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
കോട്ടയം:ഒക്ടോബര്‍ 28ന് ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ മുൻകൈ എടുത്ത് വ്യവസായ മന്ത്രി പി.രാജീവും പങ്കെടുത്ത് നടത്തിയ ചര്‍ച്ചയില്‍ ജനപ്രതിനിധികളും ട്രേഡ് യൂണിയന് നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
അന്നത്തെ ചര്‍ച്ചയില്‍ ട്രേഡ് യൂണിയന് നേതാക്കള്‍ സ്വീകരിച്ച അനുഭാവപൂര്‍വ്വമായ സമീപനമാണ് ടെക്സ്റ്റൈയില്‍സിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇടയാക്കിയത്. മൂന്ന് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തൊഴിലാളികള്‍ സമ്മതിക്കുകയായിരുന്നു.
1.5 കോടി രൂപയാണ് ടെസ്റ്റൈയില്സ് തുറന്ന് പ്രവര്‍ത്തിക്കാനായി സര്‍ക്കാര്‍ അനുവദിച്ചത്. സ്ഥാപന മാനെജ്മെന്റും തൊഴിലാളി സംഘടനകളും ഒരേ മനസോടെ നില്ക്കുകയാണെങ്കില് ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ കഴിയുമെന്ന്
മന്ത്രി വി എൻ വാസവൻ പറഞ്ഞു.