ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചെലവു കണക്കുകളും അനുബന്ധ രേഖകളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ സ്വകാര്യ ഓഡിറ്റിങ് സ്ഥാപനം ഇന്ന് ഹൈക്കോടതിക്കു കൈമാറും.
ഇതിനു മുന്നോടിയായി ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ, സംഗമത്തിന്റെ ഇവന്റ് മാനേജ്മെന്റ് കരാർ നൽകിയിരുന്ന സ്ഥാപനമായ ഐഐഐസിയുടെയും ഓഡിറ്റിങ് സ്ഥാപനത്തിന്റെയും പ്രതിനിധികളുടെ സംയുക്ത യോഗം ചേർന്നു. ചെലവിന്റെ ബില്ലുകളും വൗച്ചറുകളുമടക്കം ഓഡിറ്റിങ് സ്‌ഥാപനത്തിനു കൈമാറിയെന്ന് ബോർഡ് പ്രസിഡന്റ് കെ.ജ യകുമാർ പറഞ്ഞു.












































































