മധ്യപ്രദേശ്: മധ്യപ്രദേശിലെ മൊറേനിയിൽ രണ്ട് വ്യോമസേന വിമാനങ്ങൾ തകർന്ന് പൈലറ്റ് മരിച്ചു.സുഖോയ്, മിറാഷ് യുദ്ധവിമാനങ്ങളാണ് തകർന്നത്. മിറാഷ് വിമാനത്തിലെ പൈലറ്റാണ് മരിച്ചത്. സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ്. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ രാജസ്ഥാനിലെ ഭരത്പുരിലും പതിച്ചു. വ്യോമസേന അന്വേഷണം തുടങ്ങി. ഗ്വാളിയർ വ്യോമത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനങ്ങളാണ് തകർന്നത്. പുലർച്ചെ 5.30നാണ് അപകടം നടന്നത്.
