തിരു.: സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ മാറ്റാൻ ആലോചന. കെഎൽ 99 എ സർക്കാർ വകുപ്പുകൾക്കും കെഎൽ 99 ബി സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും കെഎൽ 99 സി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കെഎൽ 99 ഡി പൊതുമേഖലാ സ്ഥാപനങ്ങൾക്കും നൽകാനാണ് ആലോചന.
കെഎസ്ആർടിസി ബസുകൾക്ക് കെഎൽ 15 നമ്പർ നൽകിയതു പോലെയാണ് സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ നൽകുന്നത്. വാഹനങ്ങളുടെ റജിസ്ട്രേഷനായി പ്രത്യേക ഓഫീസും തുറക്കും.