ചാൻസലർ ആയ ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേരള സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സെർച്ച് കമ്മിറ്റി രൂപീകരണത്തിലെ പ്രശ്നങ്ങളെ തുടർന്നായിരുന്നു നേരത്തെ തന്നെ നോമിനികളായ സെനറ്റ് അംഗങ്ങളെ ചാൻസലർ ആയ ഗവർണർ പിൻവലിച്ചത്. ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വി.സി നിയമനത്തിനായി ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് അടക്കം ഹർജിക്കാർ ചോദ്യം ചെയ്തിട്ടുണ്ട്.
