ജഗതി ശ്രീകുമാറിന് ജെ.സി. ഡാനിയൽ പുരസ്കാരം സമ്മാനിച്ചു.*
തിരു.: നടൻ ജഗതി ശ്രീകുമാറിനെ ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ പേയാടുള്ള വസതിയിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ അദ്ധ്യക്ഷ സോനാ എസ്. നായർ, സാബു കൃഷ്ണ, പ്രതാപ് കിഴക്കേമഠം, ഗോപൻ ശാസ്തമംഗലം, രാജ് കുമാർ എന്നിവർ പങ്കെടുത്തു.