61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. അവസാന ദിനമായ ഇന്ന് 11 മത്സരങ്ങൾ ആണുള്ളത്. അതുകൊണ്ട് കലാകിരീടം ആർക്കെന്നറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും. ഇന്ന് വൈകിട്ട് 5 നാണ് സമാപന സമ്മേളനം. സ്വർണ്ണ കപ്പിനായുള്ള നിർണായകപോരിൽ ഇന്നലെ കണ്ണൂരിലെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നിലെത്തി. തുടക്കം മുതലേ മുന്നേറ്റം തുടർന്ന കണ്ണൂരിന് നാലാം ദിനത്തിൽ കാലിടറി. അതേസമയം ഇന്നലെ കലോത്സവത്തിൽ കോടതി അപ്പീലുമായി എത്തിയ നൂറോളം വിദ്യാർത്ഥികളുടെ മത്സരഫലം സംഘാടകർ തടഞ്ഞു.
