ടിക്കറ്റ് ക്രമക്കേടില്‍ കൈയ്യോടെ പിടി കൂടിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ കണ്ടക്ടറെ പിരിച്ചു വിട്ടു.
കണിയാപുരം കിഴക്കേക്കോട്ട സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത 2 യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാതെ പണമെടുത്ത കണ്ടക്ടര്‍ എസ്.ബിജുവിനെ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് പിടികൂടിയിരുന്നു. തുടര്‍ന്നാണ് പിരിച്ചുവിട്ടത്. ജൂണ്‍ മാസം 1 മുതല്‍ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 27,813 ബസുകളില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി.
ഇതില്‍ ടിക്കറ്റ് സംബന്ധമായ 131 എണ്ണം ക്രമക്കേടുകള്‍ കണ്ടെത്തി. ജൂണ്‍ 13 ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് ബിജുവിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പൊതുപണം അപഹരിച്ചതിന് കേസ് നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടര്‍ പി.ആര്.ജോണ്‍കുട്ടി, അടൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ കെ.മോഹനന് എന്നിവര്‍ യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാത്തതിന് സസ്പെന്‍ഡ് ചെയ്യുകയും പണാപഹരണം നടത്തിയതിന് ആലപ്പുഴ, കൊട്ടാരക്കര എന്നീ പോലീസ് സ്റ്റേഷനുകളില്‍ കേസ് നല്‍കിയിട്ടുണ്ട്.
കൂടാതെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്താനത്തില്‍ 10 ജീവനക്കാരെ കൂടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്