ഇന്ത്യയിലെ ആദ്യ ഇന്റർസിറ്റി ഇലക്ട്രിക് ബസ് സർവീസ് ആകും ഇത്. ഇരുന്നൂറിലധികം നഗരങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും ബസ് കടന്നുപോകും.
ഒറ്റ ചാർജിൽ ബസ് 250 കിലോമീറ്റർ സഞ്ചരിക്കും. നിലവിൽ നൂറിലധികം നഗരങ്ങളിൽ ന്യൂഗോ സർവീസ് നടത്തുന്നുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരു - ചെന്നൈ, ബെംഗളൂരു - കോയമ്പത്തൂർ, വിജയവാഡ - വിശാഖപട്ടണം, ഡൽഹി - ജയ്പുർ, ഡൽഹി - അമൃത്സർ എന്നിവടങ്ങളിലേക്ക് ന്യൂഗോ ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നുണ്ട്.
ഇത്തരമൊരു ചരിത്ര നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇവി ബസ് ബ്രാൻഡായി ന്യൂഗോ മാറും. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിൽ നിന്ന് തീരപ്രദേശം വരെ 4,000-ത്തിലധികം കിലോമീറ്റർ സഞ്ചരിക്കാനാണ് ന്യൂഗോ ലക്ഷ്യമിടുന്നത്.