ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ വനിതാ ടീമിന് പിന്നാലെ പുരുഷ ടീമിനും സ്വർണ്ണം.
അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ പാതി വഴിയിൽ മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. സീഡിങ്ങിൻ്റെ പിൻബലത്തിലാണ് സ്വർണ്ണ നേട്ടം.
അഫ്ഗാനിസ്ഥാൻ 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്ത് നില്‍ക്കവേയാണ് മഴയെത്തിയത്.
കളി പുനഃരാരംഭിക്കാൻ സാധ്യത ഇല്ലാതായതോടെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാൻവെള്ളിമെഡലുംസ്വന്തമാക്കി.