കോട്ടയം കുമരകം റോഡിലെ പുനർ നിർമ്മിച്ച കോണത്താറ്റ് പാലത്തിൻ്റെയും, അപ്രോച്ച് റോഡിൻ്റെയും ടാറിംങ് പൂർത്തിയായി.
230 മീറ്റർ നീളവും, 9.5 മീറ്റർ വീതിയുമുള്ള പാലത്തിന്റെയും, അപ്രോച്ച് റോഡിന്റെയും ടാറിംങ് ബി എം ആൻ്റ് ബി സി നിലവാരത്തിലാണ് നടത്തിയത്.
ചൊവ്വ ബുധൻ ദിവസങ്ങളിൽ കോട്ടയം - കുമരകം പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് പണികൾ നടത്തിയത്.
ചൊവ്വാഴ്ച നിലമൊരുക്കൽ പ്രവർത്തനങ്ങളാണ് നടത്തിയത്. തുടർന്ന് ബുധനാഴ്ച രാവിലെ മുതലാണ് ആധുനിക യന്ത്രസംവിധാനത്തോടെ ടാറിങ് തുടങ്ങിയത്.
പാലത്തിൻ്റെ കുമരകം സൈഡിലുള്ള (പടിഞ്ഞാറ് ഭാഗം) അപ്രോച്ച് റോഡിൻ്റെ ഫുട്പാത്തിൻ്റെയും, ഓടയുടെയും നിർമ്മാണവും വരും ദിവസങ്ങളിൽ പൂർത്തീകരിക്കും.
ടാറിംങ് ജോലികൾ നടന്ന ദിവസങ്ങളിൽ ബസ്സുകൾ പാലത്തിന്റെ ഇരകരകളിലുമായി യാത്ര അവസാനിപ്പിച്ചിരുന്നു.
മറ്റ് ചെറു വാഹനങ്ങൾ പാലത്തിന്റെ സമീപമുള്ള ഡൈവേർഷൻ റോഡ് വഴി തിരിച്ച് വിട്ടു.
നാളെ രാവിലെ മുതൽ തന്നെ ഭാരവാഹനങ്ങൾ പാലത്തിലൂടെ കടത്തി വിടുവാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.













































































