കോട്ടയം:കളത്തിപ്പടി ജംഗ്ഷനിൽ വാട്ടർ അതോറിറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടി ഈ കഴിഞ്ഞ ദിവസങ്ങളിൽ ദേശീയപാതയിൽ റോഡിൽ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയിരുന്നു.
ഇന്ന് (ശനിയാഴ്ച)വൈകുന്നേരം 7 മണിയോടുകൂടി വളരെ ദിവസങ്ങൾക്കുശേഷം പിഡബ്ല്യുഡിയുടെ വടവാതൂർ പൈപ്പ് ലൈൻ വഴി വെള്ളം എത്തിയപ്പോൾ കളത്തിപ്പടി ബസ്റ്റോപ്പിനോട് ചേർന്നു അവിടെനിന്നും 100 മീറ്റർ മാറി ഫ്ലാറ്റിന്റെ മുൻവശത്ത് പൈപ്പ് പൊട്ടുകയും ആ വിവരം വിജയപുരം വൈസ് പ്രസിഡണ്ട് രജനി സന്തോഷിനെ ഐഡിയൽ ന്യൂസ് അധികൃതർ അറിയിച്ചതിനെത്തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ പൈപ്പ് ലൈൻ ഓഫാക്കുകയും ചെയ്തു. ഫ്ലാറ്റിലേക്ക് കടക്കുവാൻ വന്ന വാഹനത്തിന്റെ ഫ്രണ്ട് ടയർ വെള്ളം പൊട്ടി ഉണ്ടായ വലിയ ഗർത്തത്തിലേക്ക് വാഹനം വീഴുകയും നാട്ടുകാർ ചേർന്ന് തള്ളിക്കയറ്റുകയും ചെയ്തു. ഈ വാർഡിലെ മുൻ പഞ്ചായത്ത് മെമ്പർ റോയ് ജോൺ ഇടയത്തറ വർക്കുകൾ നടക്കുന്ന സമയത്ത് ഈ വശത്തുകൂടി പൈപ്പ് ലൈൻ കടന്നുപോകുന്നതിനെ കുറിച്ച് ഓർമ്മിപ്പിക്കുകയുണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. അത് കൂട്ടാക്കാതെയുള്ള പ്രവർത്തിച്ചതിന്റെ ഫലമാണെന്നാണ് മുൻ മെമ്പറുടെ പക്ഷം. കഴിഞ്ഞ ബുധനാഴ്ച മുതൽ ഈ വേനൽ കാലത്ത് ഈ പ്രദേശത്ത് വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതിയുമുണ്ട്. വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റോയ് ജോൺ ഇടയത്തറ പറഞ്ഞു.