ഇത് സംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി.ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് പറഞ്ഞ മേധാവി അപേക്ഷകളിന്മേല് അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സെര്‍ടിഫികെറ്റ് നല്‍കാനും നിര്‍ദേശിച്ചു. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി ഐ ജിമാരെ ചുമതലപ്പെടുത്തി.