മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോട്ടയം നഗരസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ എം പി സന്തോഷ് കുമാറിനും വൈസ് ചെയർപേഴ്സൺ ഷീബ പുന്നനും സ്വീകരണം നൽകി.

ലൈബ്രറി വൈസ് പ്രസിഡണ്ട് സിബി കെ വർക്കി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്യാംകുമാർ സ്വാഗതം ആശംസിച്ചു 17ാം വാർഡ് കൗൺസിലർ ജീനാ P. C, മുൻ കൗൺസലർ പി ഡി സുരേഷ്, അഡ്വക്കേറ്റ് സന്തോഷ് P വർഗീസ്, കുര്യൻ വി മാത്യുസ്, സി.ആർ. മുരളീധരൻ നായർ തുടങ്ങിയവർ ആശംസകൾ നേർന്നു.കഞ്ഞിക്കുഴിയുടെ സമഗ്രവികസനത്തിന് കൂടെയുണ്ടെന്നും അടിയന്തിര പരിഗണന നൽകി കഞ്ഞിക്കുഴി മാർക്കറ്റിൽ ബസ്ബേ നിർമ്മിക്കുമെന്നുംചെയർമാൻ പറഞ്ഞു
ലൈബ്രറിയൻ ബാബു.കെ. സ്വീകരണ യോഗത്തിന് നന്ദി പറഞ്ഞു.

തുടർന്ന് ക്രിസ്മസ് -ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും, വനിതകളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികളും ഗാനസന്ധ്യയും നടന്നു.














































































