ബംഗളൂരു: അബ്ദുൾ നാസർ മദനി നാളെ വീണ്ടും നാട്ടിലേക്ക് പുറപ്പെടും. സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കി. ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു. നാളെ രാവിലെ 9 മണിക്കുള്ള ബെംഗളുരു - തിരുവനന്തപുരം വിമാനത്തിലാണ് യാത്ര. അവിടെ നിന്ന് കാർമാർഗ്ഗം കരുനാഗപ്പള്ളിയിലേയ്ക്ക് പോകും. ചികിത്സയുടെ കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി.