ആലപ്പുഴ: നെല്ലുവില നൽകാത്തതിൽ പ്രതിഷേധിച്ച് കുട്ടനാട്ടിൽ മന്ത്രിതല അദാലത്ത് വേദിയിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തിവീശി.
കറുത്ത വസ്ത്രങ്ങൾ ധരിച്ചായിരുന്നു കോൺഗ്രസിന്റെ മാർച്ച്. ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റു. റോഡ് ഉപരോധിച്ചതിനെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധവും പോലീസ് ലാത്തിച്ചാർജിനെയും തുടർന്ന് എസി റോഡിൽ ഗതാഗതക്കുരുക്കുമുണ്ടായി.