ദേശീയ പാതയിലെ ടോള്‍ പ്ലാസകളില്‍ പൊതുവാഹനങ്ങള്‍ക്ക് യാതൊരു ഇളവും നല്‍കാനാകില്ലെന്നു കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.
രാജ്യസഭയില്‍ വി.ശിവദാസന്‍ മറുപടി നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില വാഹനങ്ങള്‍ക്കും വിഐപികളെ അനുഗമിക്കുന്ന വാഹനങ്ങള്‍ക്കും മാത്രമാണ് ഇളവുള്ളതെന്നും മന്ത്രി വ്യക്തമാക്കി.