ചൊവ്വാഴ്ച വരെ മൂന്ന് ദിവസമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ നയം മാറിയതിന് ശേഷം നിലവില്‍ വന്ന നാല് വിഭാഗങ്ങളിലും ഇളവുകള്‍ ലഭ്യമാകും. എന്നാല്‍ ജാഗ്രതയില്‍ ഒട്ടും വിട്ടുവീഴ്ച വരാന്‍ പാടില്ല. സംസ്ഥാനത്ത് എല്ലായിടത്തും നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ എസ്പിമാര്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട് പരമാവധി 40 പേര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാം.