കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധത്തിലാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ശശി തരൂർ എംപി. കോൺഗ്രസ് പാർട്ടി ലൈനിൽ നിന്ന് താൻ അകന്ന് പോയിട്ടില്ലെന്നും തരൂർ പറഞ്ഞു.
താൻ നരേന്ദ്ര മോദിയെ പുകഴ്ത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ താൻ പങ്കുവച്ച പോസ്റ്റ് വായിച്ചാൽ ആർക്കും കാര്യങ്ങൾ മനസിലാക്കാവുന്നതേയുള്ളൂ എന്നും വ്യക്തമാക്കി.
പോസ്റ്റ് വായിക്കാതെ വാർത്തകളിലെ തലക്കെട്ടുകൾ വായിച്ചാണ് വിവാദമുണ്ടാക്കുന്നതെന്നും തരൂർ പറഞ്ഞു.
17 വർഷം പാർട്ടിക്കൊപ്പം പ്രവർത്തിച്ച തന്നെക്കുറിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും ശശി തരൂർ എംപി വ്യക്തമാക്കി.
എൽ. കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്നത് പ്രായമായ ഒരാളെ ബഹുമാനിച്ചതാണെന്നും എംപി അറിയിച്ചു.















































































