ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് നാളെ തന്നെ റിപ്പോർട്ട് നൽകാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണണമെന്നും ഇന്ന് ചേർന്ന അടിയന്തിര യോഗത്തിൽ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറാണ് യോഗം വിളിച്ച് റിപ്പോർട്ട് തേടിയത്. കോട്ടയത്തെ ദാരുണ മരണത്തിന് പിന്നാലെയാണ് വീണ്ടും ആരോഗ്യവകുപ്പിൻ്റെ റിപ്പോർട്ട് തേടൽ എന്ന നടപടി സ്വീകരിച്ചത്.