ഏറ്റുമാനൂരിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുവാൻ 32 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
മണ്ഡല വികസന ശിൽപ്പശാലയിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു കോടതി സമുച്ചയം.മുൻസിഫ് കോടതി, ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി എന്നിവ പഴയ കെട്ടിടത്തിലായിരുന്നുപ്രവർത്തിച്ചിരുന്നത്.
110 വർഷത്തിലധികം പഴക്കമുള്ള കോടതി, കെട്ടിടം കാലപ്പഴക്കം മൂലം നിലം പൊത്താറായഅവസ്ഥയിലായിരുന്നു.പിന്നീട് പഴയ കെട്ടിടത്തിന്റെ അവസ്ഥ പരിഗണിച്ച് കുടുംബ കോടതി കെട്ടിടത്തിലേക്ക് കോടതികളുടെ പ്രവർത്തനം തുടർന്നു.പഴയ കെട്ടിടം പൊളിച്ച് അതേസ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മി ക്കുന്നത്.ആറു നിലകളിലായി 51142 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഈ കെട്ടിടത്തിൽ മുൻസിഫ് കോടതി, ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി, ബാർ അസോസിയേഷൻ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ്, അഡ്വക്കേറ്റ് ക്ലർക്ക്സ് റൂം, പോലീസ് റൂം, കാന്റീൻ എന്നിവ പ്രവർത്തിക്കും.













































































