ബെംഗളൂരു: എഡ്യൂ ടെക് കമ്പനികളിലെ പ്രമുഖരായ ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് 15% ജീവനക്കാരെയാണ് രണ്ട് ദിവസത്തിൽ ബൈജൂസ് പിരിച്ചുവിട്ടത്.കഴിഞ്ഞ ഒക്ടോബറിൽ 30% ടെക് ജീവനക്കാരെയും ബൈജൂസ് പിരിച്ചു വിട്ടിരുന്നു.ഇത്തവണ അതേ വിഭാഗങ്ങളിൽ നിന്ന് 15% പേരെക്കൂടി പിരിച്ചു വിടുകയാണ്. പിരിച്ചു വിടലിനെക്കുറിച്ച് ബൈജൂസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
