കണ്ണൂർ പറശ്ശിനിക്കടവ് സ്നേക്ക്പാർക്കിന് സമീപത്ത് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യും ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ.
വാരം എടക്കേപ്പുറം വീട്ടിൽ രഞ്ജിത്താണ് (24) അറസ്റ്റിലായത്.
13.250 ഗ്രാം എം.ഡി.എം.എ.യും 5.960 ഗ്രാം ഹഷീഷ് ഓയിലും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
രഞ്ജിത്ത് സഞ്ചരിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ കുട്ടികളെ ലക്ഷ്യംവെച്ച് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് രഞ്ജിത്തെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മദ്യവും മയക്കുമരുന്നും കടത്തുന്നവരെ പിടികൂടാനായി വരും ദിവസങ്ങളിൽ പരിശോധന ഊർജിതമാക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. ഷാജി പറഞ്ഞു.












































































