ന്യൂഡൽഹി: രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്.
രജിസ്റ്റര്‍ ചെയ്തെങ്കിലും അംഗീകാരം നേടാന്‍ സാധിക്കാത്ത 2100 പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ആര്‍പി ആക്ട് 1951ലെ സെക്ഷന്‍ 29 എ, 29 സി പ്രകാരമാണ് നടപടി.
കഴിഞ്ഞ മെയ് 25ന് അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് കമ്മീഷന് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 111 പാര്‍ട്ടികളുടെ രജിസ്ട്രേഷന് കൂടി റദ്ദാക്കി കൊണ്ടുള്ള നടപടി.