രാവിലെ 11.30നു മധ്യാഹ്ന പ്രാർഥനയെത്തുടർന്നു വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം വർഷത്തിൽ ഒരിക്കൽ മാത്രം പൊതുദർശനത്തിനായി തുറക്കുന്ന ശുശ്രൂഷ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിക്കും.
ഉച്ചയ്ക്ക് 1.30ന് കറിനേർച്ച തയ്യാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്രയും അഞ്ചിന് സന്ധ്യാപ്രാർത്ഥനയും, രാത്രി എട്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും നടക്കും. 9.30ന് ആകാശവിസ്മയം, മാർഗംകളി, പരിചമുട്ടുകളി തുടർന്ന് പുലർച്ചെ 12ന് കറിനേർച്ച വിതരണവും നടക്കും. പെരുന്നാൾ ദിനമായ ഏട്ടിന് ഉച്ചക്ക് രണ്ടിന് പ്രദക്ഷിണത്തോടും നേർച്ചവിളമ്പോടെയും പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമാവും. 1501 പറ അരിയുടെ പാച്ചോറാണ് നേർച്ചക്കായി തയാറാക്കുന്നത്.
*മണർകാട് പള്ളിയിൽ ഇന്ന്*
കരോട്ടെ പള്ളിയിൽ രാവിലെ ആറിന് കുർബാന, 7.30ന് പ്രഭാത പ്രാർഥന, 8.30ന് മൂന്നിന്മേൽ കുർബാന എം.എസ്.ഒ.ടി. സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ തെയോഫിലോസിന്റെ പ്രധാന കാർമികത്വത്തിൽ. 11.30ന് ഉച്ചനമസ്കാരം, നടതുറക്കൽ ശുശ്രൂഷ - ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പ്രധാന കാർമികത്വത്തിൽ. 1.30ന് കറിനേർച്ച തയ്യാറാക്കുന്നതിലേയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര, വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. എട്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 9.30ന് ആകാശവിസ്മയം, മാർഗംകളി, പരിചമുട്ടുകളി. പുലർച്ചെ 12ന് കറിനേർച്ച വിതരണം.













































































