കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന്റെ പശ്ചാത്തലത്തിലും നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് മാറ്റങ്ങളുമായി സിപിഐഎം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‌ലിം ന്യൂനപക്ഷത്തെ ചേര്‍ത്ത് നിര്‍ത്തണമെന്നാണ് തീരുമാനം.
മുസ്‌ലിം ജനവിഭാഗത്തെ പിണക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് ചേര്‍ത്തു നിര്‍ത്തുന്ന സമീപനം സ്വീകരിക്കണമെന്ന നിലപാടെടുത്തത്. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ നടത്തിയ പ്രസ്താവന ഒന്നടങ്കം പാര്‍ട്ടി തള്ളിയത്.
രണ്ടാമതും അധികാരത്തിലെത്തിയ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ട് എല്‍ഡിഎഫിന് ലഭിച്ചിരുന്നു. എന്നാല്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനാണ് ലഭിച്ചത്. അതേ സമയം ആലപ്പുഴ, ലോക്‌സഭാ മണ്ഡലങ്ങളിലാവട്ടെ ഇടതിന് പരമ്പരാഗതമായി പിന്തുണച്ചിരുന്ന വോട്ടര്‍മാരില്‍ ഒരു വിഭാഗം ബിജെപിയ്ക്ക് വോട്ട് ചെയ്‌തെന്ന വിലയിരുത്തലും ഉണ്ടായി. ഇതിനെ തുടര്‍ന്ന് സിപിഐഎം നയനിലപാടുകളില്‍ മാറ്റം വരുത്തിയെന്ന വിലയിരുത്തല്‍ രാഷ്ട്രീയ നിരീക്ഷകര്‍ നടത്തിയിരുന്നു. ആ നിലപാടില്‍ നിന്ന് മാറുന്നുവെന്ന സൂചനകളാണ്
ഇപ്പോള്‍ വരുന്നത്.















































































