ന്യൂദല്‍ഹി: താന്‍ ജനിച്ച ശേഷമാണ് ഇന്ത്യ ഉണ്ടായതെന്ന ഭാവമാണ് നരേന്ദ്ര മോദിക്കെന്നും താന്‍ പ്രധാനമന്ത്രിയായ ശേഷമാണ് ഇന്ത്യയില്‍ വികസനം വന്നതെന്നാണ് മോദിയുടെ ധാരണയെന്നും തെലങ്കാന നേതാവ് ഗൂഡൂര്‍ നാരായണ റെഡ്ഡി.
മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയില്‍ നടന്ന ഒരു വികസനമെങ്കിലും ചൂണ്ടിക്കാണിച്ചു തരാന്‍ മോദിയെ താന്‍ വെല്ലുവിളിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ പേര് ഒപ്പം ചേര്‍ക്കാതെ ഇന്ത്യയില്‍ ഒരു വികസനപദ്ധതിയും മോദിക്ക് ചൂണ്ടിക്കാണിക്കാനാവില്ലെന്നും തെലങ്കാന പ്രദേശ് കമ്മിറ്റി ട്രഷറര്‍ കൂടിയായ ഗൂഡൂര്‍ നാരായണ റെഡ്ഡി പറഞ്ഞു.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് ഭരണത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു അദ്ദേഹം മോദിയുടേയും മോദി ഭക്തരുടേയും വായടപ്പിച്ചത്. " കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് മോദിയുടെ ധാരണ. 2014 നാണ് ഇന്ത്യ എന്ന മഹാരാജ്യം ഉണ്ടായതെന്നും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് താനെന്നുമാണ് മോദി കരുതിവെച്ചിരിക്കുന്നത്. മോദി ജനിക്കുന്നതിന് മുന്‍പ് ഇന്ത്യ പാക്കിസ്ഥാനുമായി ഒരു യുദ്ധം ജയിച്ചിട്ടുണ്ട്. മാത്രമല്ല 500 ഓളം പ്രദേശങ്ങള്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കുകയും ചെയ്തു.
മോദിക്ക് ആറ് മാസം പ്രായമുള്ളപ്പോള്‍ ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ചു. 1951 മാര്‍ച്ചിലായിരുന്നു അത്. അതേ വര്‍ഷം തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്റു ആദ്യ പഞ്ചവത്സരപദ്ധതി പ്രഖ്യാപിച്ചു. മോദിക്ക് ഒരു വയസ് പ്രായമാകുമ്ബോഴേക്കും കാരാഗ്പൂരില് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആരംഭിച്ചു. മോദിക്ക് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് സ്വതന്ത്ര ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. മോദിക്ക് നാല് വയസ് തികയുന്നതിന് മുന്‍പ് ഇന്ത്യന്‍ സര്‍ക്കാര്‍ ആറ്റോമിക് എനര്‍ജി എസ്റ്റാബ്ലിഷ്മെന്റ് സ്ഥാപിതമാക്കി. 1954ലായിരുന്നു അത്.
മോദിക്ക് 11 വയസ് മാത്രം പ്രായമുള്ളപ്പോള്‍ പോര്‍ട്ടുഗീസുകാരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ഗോവയെ മോചിപ്പിച്ചു. അത് ഒരു കേന്ദ്രഭരണ പ്രദേശമായി മാറി. ഒരു വര്‍ഷം കഴിഞ്ഞ്, ഫ്രഞ്ച് ഭരിച്ചിരുന്ന പോണ്ടിച്ചേരി (ഇപ്പോള്‍ പുതുച്ചേരി) കേന്ദ്രഭരണ പ്രദേശമായി. ഇന്ത്യയുടെ ഭാഗമായി. 1961-ല്‍ കൊല്‍ക്കത്തയിലും അഹമ്മദാബാദിലും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥാപിച്ചു. ഇതേ വര്‍ഷം തന്നെ അഞ്ച് ഐ.ഐ.ടികള്‍ ഇന്ത്യയില്‍ സ്ഥാപിതമായി. കാരാഗ്പൂര്, ബോംബൈ, മദ്രാസ്, കാണ്‍പൂര്‍, ദല്‍ഹി എന്നിവിടങ്ങളില്‍.
മോദിക്ക് 13 വയസ് പ്രായമുള്ളപ്പോള്‍ ഇന്ത്യ ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലെ സത്ലജ് നദിക്കരയില്‍ ബക്രാ അണക്കെട്ട് നിര്‍മ്മിച്ചു. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) 1964 ഒക്ടോബര്‍ 1 ന് രൂപീകരിച്ചപ്പോള്‍ മോദിക്ക് 14 വയസ്സ് മാത്രമായിരുന്നു പ്രായം. ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് ലിമിറ്റഡിന്റെ കണ്‍സോര്‍ഷ്യവും കാണ്‍പൂരില്‍ എയര്‍പോര്‍ട്ട് മാനുഫാക്ചറിംഗ് ഡിപ്പോര്ട്ടും ഇതിനകം നിര്‍മിച്ചു. റഫേല്‍ നിര്‍മിക്കാനുള്ള കരാര്‍ നല്കിയ അതേ എച്ച്.എ.എലിനായിരുന്നു അന്ന് കരാര്‍ നല്‍കിയത്. എന്നാല്‍ റഫേലില്‍ മോദി അത് അനില്‍ അംബാനിക്ക് മറിച്ചു നല്കി.
1967 ല്‍ മോദി 17 വയസ്സുള്ളപ്പോള്‍, ഗോതമ്ബ് ഉല്പാദനത്തില് ഇന്ത്യക്ക് സ്വയംപര്യാപ്തമായി. 1969 ല്‍ മോദിക്ക് 19 വയസ്സുള്ളപ്പോള്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐ.ആര്.ആര്.ഒ), ആറ്റോമിക് പവര്‍ സ്റ്റേഷനും ചേര്‍ന്ന് 210 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള വൈദ്യുതി നിലയം സ്ഥാപിച്ചു. 1971 ല്‍ മോദിക്ക് 21 വയസ് പ്രായമുള്ളപ്പോള്‍ പാക്കിസ്ഥാനുമായി മൂന്നാമത്തെ യുദ്ധം ഇന്ത്യ നടത്തി. ഈസ്റ്റ് പാക്കിസ്ഥാന് പാക്കിസ്ഥാനില്‍ നിന്ന് ഇല്ലാതാവുകയും സ്വതന്ത്ര രാഷ്ട്രമായി ബംഗ്ലാദേശ് ഉയര്‍ന്നു വരികയും ചെയ്തു. മോദിക്ക് 24 വയസുള്ളപ്പോള്‍ അതായത് 1974 ല്‍ ഇന്ത്യ പൊക്രാനില്‍ ആണവപരീക്ഷണം നടത്തി.
അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു, ധനമന്ത്രി മന്മോഹന് സിംഗ് എന്നിവരുടെ കാലത്ത് ഇന്ത്യ ഉദാരവല്‍ക്കരണ കാലഘട്ടത്തിനു സാക്ഷ്യം വഹിച്ചു. മാത്രമല്ല ചന്ദ്രയാന്‍, മംഗള്യാന്, ജി.എസ്.എല്‍.വി, മോണോ റെയില്‍, ന്യൂക്ലിയര്‍ സബ് മറൈന്‍, അഗ്നി മിസൈല്‍, ചേതക് മിഗ്, സുഖോയ്, ധനുഷ് ഇതെല്ലാം മോദി പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് ഇന്ത്യ കൈവരിച്ച നേട്ടങ്ങളാണ്.