തിരുവനന്തപുരം: സ്കൂളിൽ ചേരാനുള്ള കേരളത്തിലെ പ്രായം അഞ്ചുവയസാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് തികയണമെന്ന വ്യവസ്ഥ നിർബന്ധമാക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.കേന്ദ്രനിർദേശത്തിൽ വിദഗ്ധ പഠനം വേണ്ടിവരുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.കേന്ദ്ര നിർദേശം അപ്പാടെ തള്ളിക്കളയുന്നില്ല. കേരളത്തിൽ നിലവിൽ അഞ്ചുവയസിലാണ് കുട്ടികളെ സ്കൂളിൽ ചേർക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ഇതല്ല. കേരളത്തിലെ അവസ്ഥ വെച്ച് കേന്ദ്രസർക്കാറിന് തീരുമാനം എടുക്കാനാവില്ല. ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടണം.
