ചെങ്ങന്നൂര്‍: നഗരസഭ സെക്രട്ടറി കൈയ്യില്‍ പിടിച്ച് തിരിച്ച് ഉപദ്രവിച്ച ശേഷം ലോട്ടറികള്‍ തട്ടിയെടുത്തതായി ലോട്ടറി വില്‍പ്പനക്കാരിയായ യുവതി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

ലോട്ടറി വില്‍പ്പന തൊഴിലാളിയായ തിരുവല്ല കടപ്ര പുത്തന്‍പറമ്പില്‍ റജീനാ ഫ്രാന്‍സിസ് (42) ആണ്് പരാതി നല്‍കിയത്.
ഇന്ന് (17) രാവിലെ 10.30ന് ചെങ്ങന്നൂര്‍ നഗരസഭ ഓഫീസിന് മുന്‍വശമുള്ള റോഡില്‍ വച്ചായിരുന്നു സംഭവം.
റോഡിന്റെ വശത്തായി നിന്ന് ലോട്ടറി വില്‍പ്പന നടത്തുമ്പോള്‍ അടുത്തേക്ക് വന്ന നഗരസഭ സെക്രട്ടറി സുഗധകുമാര്‍ അസഭ്യം വിളിച്ചു കൊണ്ട് താന്‍ മുനിസിപ്പല്‍ സെക്രട്ടറിയാണെന്നും ഇവിടെ കച്ചവടം നടത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കൈയ്യിലിരുന്ന 5,000 രൂപയോളം വിലയുള്ള ലോട്ടറികള്‍ പടിച്ചു വാങ്ങിയ ശേഷം വലത് കൈ പിടിച്ച് പുറകോട്ട് തിരിച്ച് അക്രമാസക്തമായി പെരുമാറിയെന്ന പരാതിയില്‍ പറയുന്നു.
ഹൃദ്രോഹിയായ ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമുള്ള റെജീന കഴിഞ്ഞ 10 വര്‍ഷമായി ചെങ്ങന്നൂര്‍ നഗരത്തില്‍ ലോട്ടറി വില്‍പ്പന നടത്തി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നതെന്നും പറഞ്ഞു.