പി.വി. അൻവറിൻ്റെ റിസോർട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി.ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണം.ചെലവ് റിസോർട്ട് ഉടമകളിൽ നിന്നും ഈടാക്കണമെന്നും കോടതി. തടയണകൾ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. റിസോർട്ടിലുള്ള നാല് തടയണകൾ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു എന്നാണ് പരാതി. തടയണകൾ പൊളിച്ചു നീക്കാത്തതിൻ്റെ പേരിൽ ജില്ലാ കളക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് തടയണകൾ പൊളിച്ചു നീക്കാൻ കളക്ടർ നിർദ്ദേശിച്ചത്. ഇതിനെതിരെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
