പള്ളിപ്പാട് പഞ്ചായത്തിലെ ഉന്നതതല ജലസംഭരണിക്ക് താഴെയാണ് തീപിടുത്തമുണ്ടായത്. ജലസംഭരണിക്ക് താഴെ കൂട്ടിയിട്ടിരുന്ന പൈപ്പുകളും മറ്റും കത്തി നശിച്ചു.
പ്രദേശത്ത് വലിയ രീതിയിൽ പുകയും പടർന്നു. ഹരിപ്പാട് കായംകുളം മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.
ജലസംഭരണി പ്രവർത്തനം തുടങ്ങിയിട്ടില്ലാത്തതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ല. ഹരിപ്പാട് മാവേലിക്കര റൂട്ടിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.















































































