അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ ഉണ്ടാക്കിയ മുന്നേറ്റം തെരഞ്ഞെടുപ്പില്‍ കേരളത്തിലും ഗുണമാകുന്ന വിലയിരുത്തലിലാണ് എൻ ഡി എ നേതൃത്വം.തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിലെ മുന്നണി വിപുലീകരണം യോഗത്തില്‍ ചര്‍ച്ചയാകും. ജില്ലാ, മണ്ഡലം കണ്‍വെൻഷനുകള്‍ സംബന്ധിച്ച തീയതികളും തീരുമാനിക്കും. ക്രൈസ്തവ സഭകളുമായി കൂടുതല്‍ ഐക്യം രൂപകരിക്കാനുള്ള നീക്കങ്ങളും ഉണ്ടാകും.
ലോക്സഭ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് ഇപ്പോള്‍ കടക്കേണ്ടതില്ല എന്നാണ് ബി ജെ പി നേതൃത്വത്തിന്റെ തീരുമാനം. അതേസമയം, ബി ഡി ജെ എസ് അടക്കമുള്ള കക്ഷികള്‍ സീറ്റുകള്‍ സംബന്ധിച്ച അവകാശ വാദം യോഗത്തില്‍ ഉന്നയിച്ചേക്കും.