കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരാണികതയും ശക്തിയും വിളിച്ചോതി മാർത്തോമ്മൻ പൈതൃക റാലി കോട്ടയത്ത് നടക്കുന്നു.
കോട്ടയം എംഡി സെമിനാരി കത്തീഡ്രലിൽ നിന്നും 2.45ഓടെയാണ് മാർത്തോമ്മൻ പൈതൃക റാലിക്ക് തുടക്കമായത്. റാലിയുടെ ഫ്ലാഗ് ഓഫ് തോമസ് ചാഴിക്കാടൻ എംപി നിർവ്വഹിച്ചു. സഭയുടെ വിവിധ ഭദ്രാസന മെത്രാപ്പോലീത്തമാരും വൈദികരും മാനേജിംങ് കമ്മിറ്റി അംഗങ്ങളും റാലിക്ക് നേതൃത്വം നൽകി. റാലിയിൽ വിവിധ ഭദ്രാസന അടിസ്ഥാനത്തിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കാളികളായത്. കെകെ റോഡിലൂടെ സെൻട്രൽ ജംഗ്ഷൻ, വൈഎംസിഎ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ് വഴിയാണ് റാലി നെഹ്രു സ്റ്റേഡിയത്തിൽ എത്തുക.
നസ്രാണി പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാഅവതരണവും റാലിയെ ആകർഷകമാക്കി. റാലി പുറപ്പെട്ട് സെൻട്രൽ ജംഗ്ഷൻ എത്തിയ ശേഷവും എംഡി സെമിനാരി കത്തീഡ്രലിൽ നിന്നും റാലിയിൽ അണിചേരാനുള്ളവർ കാത്തുനിൽക്കുകയാണ്. റാലി, നെഹ്രു സ്റ്റേഡിയത്തിലെ മാർത്തോമ്മൻ നഗറിൽ എത്തിച്ചേർന്ന ശേഷം നടക്കുന്ന സംഗമത്തിൻ്റെ ഉദ്ഘാടനം ഗവർണ്ണർ ആരിഫ് മുഹമ്മദ്ദ് ഖാൻ നിർവഹിക്കും.