ഇതു സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. ഇരുചക്ര വാഹനങ്ങ ൾ വാങ്ങുന്നവർക്ക് രണ്ട് ഹെൽമറ്റുകളും വാഹന നിർമാതാക്കൾ നൽകണമെന്നും ജൂൺ 23ന് പുറപ്പെടുവിച്ച് കരട് വിജ്ഞാപനത്തിൽ പ റയുന്നു. ഹെൽമറ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കണം. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയാണ് കേന്ദ്രം പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്.